വൃത്തം (ഛന്ദഃശാസ്ത്രം)
വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ
കവിതയിലെ ആധുനീകത
കേക
ലക്ഷണം
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;
നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.
കേകാവൃത്തത്തിൽ എഴുതിയ പ്രശസ്തകൃതികൾ
മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ
അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
"തുംഗമാം| മീന|ച്ചൂടാൽ| തൈമാവിൻ| മര|തക|-
ക്കിങ്ങിണി| സൗഗ|ന്ധിക|സ്വർണ്ണമായ്|ത്തീരും| മുമ്പേ|.
കാകളി
ലക്ഷണം വൃത്തമഞ്‌ജരിയിൽ
“ | മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ |
” |
ex:
കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകളീ കാകളീ കാകളീ
സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.
മഞ്ജരി
ശ്ലഥകാകളി വൃത്തത്തിൽ
രണ്ടാംപാദത്തിലന്ത്യമായ്, രണ്ടക്ഷരം കുറഞ്ഞീടി- ലതു മഞ്ജരിയായിടും.ex:
ശീതംതഴച്ചൊരു ഹേമന്തകാലവും
ആമന്ദം പോന്നിങ്ങു വന്നിതപ്പോള്‍
“മലയപ്പുലയനാ മാടത്തിന്‍ മുറ്റത്ത്
മഴവന്ന നാളൊരു വാഴനട്ടു”
എന്ന വരികളും മഞ്ജരിതന്നെ. വരിയിലെ ആദ്യഗുരുവിനെ രണ്ടു ലഘുക്കളാക്കി സംഗീതമഴ പെയ്യിക്കുന്ന ചങ്ങമ്പുഴയുടെ ഇന്ദ്രജാലമാണ് ഇവിടെ കാണുന്നത്.
No comments:
Post a Comment